റോഡ് തടഞ്ഞുള്ള സമ്മേളനങ്ങൾ: ഹർജി മാറ്റി
Tuesday 20 May 2025 1:53 AM IST
കൊച്ചി: റോഡ് തടസപ്പെടുത്തി സമ്മേളനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കോടതിഅലക്ഷ്യ ഹർജികൾ ഹൈക്കോടതി തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ടിന് പരിഗണിക്കാൻ മാറ്റി. എം.വി. ഗോവിന്ദൻ, രമേശ് ചെന്നിത്തല, എം.വി. ജയരാജൻ തുടങ്ങിയ നേതാക്കളെയടക്കം എതിർകക്ഷികളാക്കിയാണ് മരട് സ്വദേശി എൻ. പ്രകാശ് കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.