എന്റെ കേരളം പ്രദർശനത്തിന് ഇന്ന് കൊടിയിറങ്ങും
കൊല്ലം: സൗജന്യസേവനങ്ങളുടെയും വിസ്മയ കാഴ്ചകളുടെയും വിപണിയുടെയും പുതുലോകം തുറന്ന എന്റെ കേരളം പ്രദർശന വിപണനമേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് 4.30ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബി.ഗണേശ് കുമാർ അദ്ധ്യക്ഷനാകും. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. മികച്ച തീം-കൊമേഴ്‌സ്യൽ സ്റ്റാളിന് സമ്മാനം നൽകും. എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, ഡോ. സുജിത്ത് വിജയൻ പിള്ള, ജി.എസ്.ജയലാൽ, കോവൂർ കുഞ്ഞുമോൻ, പി.എസ്.സുപാൽ, പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, മേയർ ഹണി ബെഞ്ചമിൻ, ജില്ലാ കളക്ടർ എൻ.ദേവിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ഡെപ്യൂട്ടി മേയർ എസ്.ജയൻ, കമ്മിഷണർ കിരൺ നാരായണൻ, റൂറൽ എസ്.പി സാബു മാത്യു, സബ് കളക്ടർ നിഷാന്ത് സിഹാര, എ.ഡി.എം ജി.നിർമ്മൽ കുമാർ, ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ശൈലേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ.ഹേമന്ത് കുമാർ തുടങ്ങിയവർ സംസാരിക്കും.