മുത്താരംകുന്ന് വനിതാ വേദി പൊതുയോഗം
Tuesday 20 May 2025 1:15 AM IST
ഓയൂർ: അമ്പലംകുന്ന് മുത്താരംകുന്ന് വായനശാലയിൽ വനിതാവേദി രൂപീകരണപൊതുയോഗം നടന്നു. യോഗത്തിൽ വനിതകൾക്ക് നേരെയുണ്ടാകുന്ന അതിക്രമം തടയുന്നതിനുള്ള സ്വയം പ്രതിരോധ പരിശീലനം കൊല്ലം റൂറൽ ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് എ.എസ്.ഐ ശ്രീജയും സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹസ്നയും നേതൃത്വത്യം നൽകി. സൈബർ ലോകത്ത് സ്ത്രീകളും കുട്ടികളും അറിഞ്ഞിരിക്കേണ്ട മുൻ കരുതലുകളെ കുറിച്ച് കൊട്ടാരക്കര സൈബർ സെൽ സിവിൽ പൊലീസ് ഓഫീസർ മഹേഷ് മോഹൻ പരിശീലനം നൽകി.
തുടർന്ന് നടന്ന വനിതാവേദി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് രമ്യ, വൈസ് പ്രസിഡന്റ് സൂര്യ, സെക്രട്ടറി ബിജി ജോയിൻ സെക്രട്ടറി അജിത എന്നിവരെ തിരഞ്ഞെടുത്തു.