അനധികൃത നായ വളർത്തു കേന്ദ്രം മാറ്റി സ്ഥാപിക്കണം:കോരങ്ങോട് പൗര സമിതി

Tuesday 20 May 2025 2:33 AM IST

മലപ്പുറം : തദ്ദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി മാസങ്ങളായി പ്രവർത്തിച്ചു വരുന്ന മലപ്പുറം കോരങ്ങോട് വളവിലെ തെരുവ് നായ വളർത്തു കേന്ദ്രം ഉടനടി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോരങ്ങോട് പൗര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ വാർഡ് കൗൺസിലർ പി.എസ്.എ സബീർ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ബാബുരാജ് കോട്ടക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി മലയിൽ ഹംസ സ്വാഗതവും റിയാസ് താഴത്തേതിൽ നന്ദിയും പറഞ്ഞു. നാഷണൽ ഹ്യുമൺറൈറ്റ്സ് വൈസ് പ്രസിഡന്റ് സുരേഷ് അരീക്കോട്, ബാനർ സാംസ്‌കാരിക സമിതി കൺവീനർ ബോസ് , കുന്നുമ്മൽ കൂട്ടായ്മ നാട്ടുകൂട്ടം സെക്രട്ടറി ഷംസു തറയിൽ തുടങ്ങിയവർ സംസാരിച്ചു.