ലഹരിക്കെതിരെ നാരീ ചിത്ര പ്രദർശനവും ക്യാമ്പും

Tuesday 20 May 2025 2:35 AM IST

മലപ്പുറം: കേരള ചിത്രകലാപരിഷത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള വനിതാ കൂട്ടായ്മ ലഹരിക്കെതിരെ 'നാരി' എന്ന പേരിൽ വനിതകളുടെ ചിത്രപ്രദർശനവും ക്യാമ്പും ആരംഭിച്ചു. കോട്ടക്കുന്ന് കേരള ലളിത കലാ അക്കാദമി ഹാളിൽ കേരള ചിത്രകല പരിഷത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് കോട്ടക്കൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഉണ്ണി ഗ്ലോറി അദ്ധ്യക്ഷത വഹിച്ചു. സുന്ദർരാജ് മലപ്പുറം സംസാരിച്ചു. ജില്ലാ ട്രഷറർ ഫാത്തിമത്ത് സുഹ്റ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ശശി ലിയോ നന്ദിയും പറഞ്ഞു. ചിത്രപ്രദർശനം മേയ് 22ന് സമാപിക്കും.