സർവകലാശാല പരിസരത്ത് എൻ.എച്ച് എക്സിറ്റ് എൻട്രി പോയിന്റുകൾ മാറ്റി നിർണയിക്കും

Tuesday 20 May 2025 2:39 AM IST

മലപ്പുറം: കോട്ടക്കൽ ഭാഗത്ത് നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് വരുമ്പോഴുള്ള യാത്രാപ്രശ്നം പരിഹരിക്കുമെന്ന് നാഷണൽ ഹൈവേ അധികൃതർ ഉറപ്പ് നൽകി. നാഷണൽ ഹൈവേ അതോറിറ്റി ഡെപ്യൂട്ടി ജനറൽ മാനേജർ യൂണിവേഴ്സിറ്റി പരിസരം സന്ദർശിച്ച് എക്സിറ്റ് എൻട്രി പോയിന്റുകൾ മാറ്റി നിർണയിക്കുന്നതിന് നടപടി സ്വീകരിക്കും.

കോഹിനൂരിലും ടാഗോർ നികേതന് മുമ്പിലും ഫൂട്ട് ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമി സർവകലാശാല നാഷണൽ ഹൈവേ അതോറിറ്റിക്ക് കൈമാറും. യൂണിവേഴ്സിറ്റിയുടെ അനുവാദം ലഭിച്ചാൽ ഉടനെ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മാണം ആരംഭിക്കുമെന്ന് നാഷണൽ അതോറിറ്റി യോഗത്തിൽ ഉറപ്പു നൽകി.

വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ, സിൻഡിക്കേറ്റ് അംഗം ഡോ. പി.റഷീദ് അഹമ്മദ്, രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, എൻ.എച്ച്. ഡെപ്യൂട്ടി ജനറൽ മാനേജർ ഹൈവേ പ്രൊജക്ട് ഡയറക്ടർ അൻഷൂർ ശർമ ചർച്ചയിൽ പങ്കെടുത്തു.