സുപ്രീം കോടതി നിർദ്ദേശിച്ച ശമ്പള പരിഷ്‌കരണം നടപ്പാക്കണം: ഹോംഗാർഡ് അസോസിയേഷൻ
Tuesday 20 May 2025 2:43 AM IST
മലപ്പുറം; സുപ്രീം കോടതി ഉത്തരവായ ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്ന് കേരള ഹോംഗാർഡ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്ന സമ്മേളനം ജില്ലാ ഫയർ ഓഫീസർ വി.കെ. ഋതീജ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹോംഗാർഡ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി. അശോക് കുമാർ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി കെ.കെ. ബാലചന്ദ്രൻ നായർ സ്വാഗതവും ജോയിന്റ് സെക്രട്ടറി അബ്ദുൾ സത്താർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ടി. മണികണ്ഠൻ (പ്രസിഡന്റ്), കെ.ആർ. ഷാജി (സെക്രട്ടറി), അബ്ദുൽ സത്താർ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.അഗ്നിരക്ഷാസേനയിൽ ജോലി ചെയ്യുന്ന ഹോംഗാർഡുകൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.