ആദരിച്ചു

Tuesday 20 May 2025 2:45 AM IST

മലപ്പുറം: ബെസ്റ്റ് ഇന്ത്യ നാഷണൽ റെക്കാർഡ് അവാർഡ് നേടിയ ഹിന്ദി സാഹിത്യ മഞ്ച് വൈസ് പ്രസിഡന്റും അദ്ധ്യാപകനുമായ രവീന്ദ്രൻ കച്ചീരിയെ ഹിന്ദി സാഹിത്യമഞ്ച് ആദരിച്ചു . യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഇ. പദ്മനാഭ വാരിയർ യോഗം ഉദ്ഘാടനം ചെയ്തു. കെ.ടി. വിവേകാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഒ. മനോജ് പൊന്നാട അണിയിച്ചു. പി. ഗോമതി, എം. മുംതാസ്, ടി. ഇന്ദിര, കെ.പി. അനിത, പി. സിറാജ് , കെ. തോമസ്, കെ. കുഞ്ഞമ്പു എന്നിവർ സംസാരിച്ചു.