വന സംരക്ഷണത്തിനൊപ്പം ജന സംരക്ഷണവും വേണം
Tuesday 20 May 2025 2:47 AM IST
കാളികാവ്: വന സംരക്ഷണ നിയമത്തിനൊപ്പം ജന സംരക്ഷണ നിയമവും നടപ്പിൽ വരുത്തണമെന്ന് സുന്നി യുവജന സംഘം ജില്ലാ ഭാരവാഹികൾ കാളികാവിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.കടുവയാക്രമണത്തിൽ കൊല്ലപ്പെട്ട ടാപ്പിംഗ് തൊഴിലാളി കളപ്പറമ്പിൽ ഗഫൂറലിയുടെ വീട് ജില്ലാ സമിതി നേതാക്കൾ സന്ദർശിച്ചു. ജില്ലാ സമിതിയുടെ മുസാഅദ ദുരന്ത സഹായ ഫണ്ടിൽ നിന്നുള്ള സഹായധനവും കുടുംബത്തിനുകൈമാറി. എസ് വൈ എസ് മുസാഅദ ചെയർമാൻ സാബിഖലി ശിഹാബ് തങ്ങൾ,സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുസമദ് പൂക്കോട്ടുർ , ഹംസ റഹ്മാനി, സലിം എടക്കര, സുന്നിമഹൽ പി.ആർ.ഒ പി.കെ. ലത്തീഫ് ഫൈസി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.