ലോക രക്തസമ്മർദ്ദ ദിനം; മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

Tuesday 20 May 2025 2:49 AM IST
ലോക രക്തസമ്മർദ്ദ ദിനത്തോടനുബന്ധിച്ച് നഗരസഭയിലെ എരവിമംഗലം ഹെൽത്ത് സെന്ററിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും ബോധവത്കരണ പരിപാടികളും നഗരസഭാ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: ലോക രക്തസമ്മർദ്ദ ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ നഗരസഭയിലെ എരവിമംഗലം ഹെൽത്ത് സെന്ററിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ പരിപാടികളും നഗരസഭാ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ഷാൻസി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അമ്പിളി മനോജ് സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.നിധിൻ ക്ളാസെടുത്തു. കൗൺസിലർ സി.പി.ഷെർലിജ സ്വാഗതവും എച്ച്.എം.സി മെമ്പർ ഉമ്മർകോയ നന്ദിയും പറഞ്ഞു.ബി.പി, ജി.ആർ.ബി.എസ്, എച്ച്.ബി സ്‌ക്രീനിംഗുകളോടെ നടത്തിയ ക്യാമ്പിൽ അറുപതിലധികം ആളുകൾ പങ്കെടുത്തു.