വന്യജീവി ആക്രമണം: കേന്ദ്ര കൃഷിമന്ത്രിയുമായി ചർച്ച നടത്തും
Tuesday 20 May 2025 4:53 AM IST
തിരുവനന്തപുരം: വന്യ ജീവി ആക്രമണം, കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ ഫലഭൂയിഷ്ഠിത വർദ്ധിപ്പിക്കൽ, കൂടുതൽ വിളകൾക്ക് അടിസ്ഥാന വില ലഭ്യമാക്കൽ തുടങ്ങി കേരളത്തിലെ കർഷകർ നേരിടുന്ന വെല്ലുവിളികൾ കേന്ദ്ര കൃഷി മന്ത്രിയുമായി പ്രത്യേക യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.
കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരുകളുടേയും സഹായത്തോടെ
29 മുതൽ ജൂൺ 12 വരെ നടപ്പാക്കുന്ന “വികസിത് കൃഷി സങ്കൽപ് അഭിയാൻ” പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിളിച്ചു ചേർത്ത ഓൺലൈൻ ആലോചനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി പി. പ്രസാദ്.
കേരള കാർഷിക സർവ്വകലാശാല, പ്രാദേശിക ഭരണകൂടങ്ങൾ, കൃഷി ഉദ്യോഗസ്ഥർ, കാർഷികോല്പാദക സംഘടനകൾ, കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ ശൃംഖലയിലൂടെ ഈ പദ്ധതി ഗ്രാമീണ തലത്തിലെത്തിക്കും.