കേരള കൗമുദി ഡൽഹി ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്റ് എംപി പ്രദീപ് കുമാറിന്റെ മാതാവ് നിര്യാതയായി

Tuesday 20 May 2025 10:59 AM IST

തിരുവനന്തപുരം: കേരള കൗമുദി ഡൽഹി ബ്യൂറോ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എം.പി. പ്രദീപ് കുമാറിന്റെ മാതാവ് തിരുവനന്തപുരം മണികണ്‌ഠേശ്വരം നന്ദനത്തിൽ ജെ. പ്രസന്ന കുമാരി (66) നിര്യാതയായി. രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന്.

കെ.എ.പി ബറ്റാലിയൻ റിട്ടയേർഡ് അസിസ്റ്റന്റ് കമാൻഡന്റ് കെ മുരളീധരൻ നായരാണ്‌ (late) ഭർത്താവ്‌. മറ്റുമക്കൾ : പ്രീജ നായർ, പ്രമീള നായർ. മരുമക്കൾ : സജീവ് എ.പി, അഡ്വ. ലക്ഷ്മി ശ്രീ, അരുൺകുമാർ ജെ. ചെറുമക്കൾ : പാർവതി, വസുദേവ്, വൈഷ്ണവ്, മാധവ്. ഫോൺ: +91 99952 24732.