ഗ്രന്ഥശാല ഉദ്ഘാടനം

Tuesday 20 May 2025 3:53 PM IST

കൊച്ചി: റോട്ടറി ഗ്രേറ്റർ കൊച്ചിന്റെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ മേക്കര റോട്ടറി കമ്മ്യൂണിറ്റി കോറിൽ 'പ്രചോദനം' ഗ്രന്ഥശാലയുടെ ഉദ്ഘാടനം കാലടി സംസ്കൃത യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ പ്രൊഫ. ഡോ. കെ.ജി. പൗലോസ് നിർവഹിച്ചു. റോട്ടറി ഗ്രേറ്റർ കൊച്ചിൻ പ്രസിഡന്റ് റൊട്ടേറിയൻ ലാലു വർഗീസ് അദ്ധ്യക്ഷനായി. ചടങ്ങിൽ റോട്ടറി അസി. ഗവർണർ വിനോദ് കെ. മേനോൻ, കേരള സാഹിത്യ മണ്ഡലം പ്രസിഡന്റ്‌ കെ.എ. ഉണ്ണിത്താൻ, റോട്ടേറിയൻ ബാലസുബ്രഹ്മണ്യൻ, കൗൺസിലർമാരായ ജിഷ ഷാജികുമാർ, കെ.ആർ. രാജേഷ്. മേക്കര ആർ.സി.സി പ്രസിഡന്റ്‌ എം.കെ. സന്തോഷ്‌, വയോമിത്രം പ്രസിഡന്റ്‌ ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു.