പുരസ്കാരങ്ങൾ സമ്മാനിച്ചു
Tuesday 20 May 2025 4:43 PM IST
പറവൂർ: സാഹിത്യപ്രവർത്തക സ്വാശ്രയ സംഘത്തിന്റെ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സാഹിത്യശ്രീ അവാർഡ് മാധവൻ പുറച്ചേരിക്ക് എൻ.എം. പിയേഴ്സണും ആനന്ദൻ ചെറായി സ്മാരക ബാലസാഹിത്യ പുരസ്കാരം രമേശ് വട്ടിങ്ങാവിലിന് ബാലസാഹിത്യകാരൻ ഉണ്ണി അമ്മയമ്പലവും പുത്തൻവേലിക്കര സുകുമാരൻ സ്മാരക ബാലസാഹിത്യ പുരസ്കാരം ബീന മേലഴിക്ക് സിപ്പി പള്ളിപ്പുറവും സമ്മാനിച്ചു. പതിനേഴാമത് വാർഷിക സമ്മേളനം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. എൻ.എസ്. ഡെയ്സി, കവിത ബിജു, വിവേകാനന്ദൻ മുനമ്പം, അജിത്കുമാർ ഗോതുരുത്ത്, ജോസ് ഗോതുരുത്ത്, ജോസഫ് പനക്കൽ എന്നിവർ സംസാരിച്ചു.