എ.ഐ.വൈ.എഫ് പ്രതിഷേധം

Tuesday 20 May 2025 6:38 PM IST

കൊച്ചി: കളമശേരി നഗരസഭയിലെ ഓഡിറ്റിൽ കണ്ടെത്തിയ കോടികളുടെ ക്രമക്കേടിൽ അടിയന്തര അന്വേഷണവും തുടർ നടപടികളും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശേരി നഗരസഭക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ സലിം അദ്ധ്യക്ഷനായ പ്രതിഷേധ യോഗം സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വി.എ. ഷെബീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.കെ. സുരേഷ്, എ.ഐ.വൈ.എഫ് ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.എ. അൻഷാദ്, എം.ടി. രമേശൻ, കെ.എം. ഇസ്മായിൽ,സനു മോഹൻ, സഹൽ, നൗഷാദ്, അമീൻ എന്നിവർ പ്രസംഗിച്ചു.