പ്രതിമാസ അദാലത്ത്
Tuesday 20 May 2025 7:24 PM IST
കൊച്ചി: നഗരസഭയും ജില്ലാ നിയമസേവന അതോറിട്ടിയും സംയുക്തമായി നടത്തുന്ന സ്ഥിരം പരാതി പരിഹാര അദാലത്തിന്റെ ആദ്യ സിറ്റിംഗ് നടന്നു. മുൻ ജഡ്ജി സുന്ദരം ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. മാസംതോറും നടത്തുന്ന അദാലത്തിലൂടെ ജനകീയ പ്രശ്‌നങ്ങളിലുള്ള പരാതികൾ അതിവേഗം പരിഹരിക്കും. എല്ലാ സോണൽ ഓഫീസുകളിലും സ്ഥാപിച്ചിരിക്കുന്ന പെട്ടികളിൽ ജനങ്ങൾക്ക് പരാതികൾ നിക്ഷേപിക്കാം. അദാലത്തിൽ നിന്ന് അന്തിമവിധി ലഭിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ സൗജന്യ സഹായം ലഭിക്കും. പരാതി പരിഹാര അദാലത്തിൽ മേയർ അഡ്വ. എം. അനിൽകുമാർ, കോർപ്പറേഷൻ സെക്രട്ടറി പി.എസ്. ഷിബു, അഡ്വ.എം. ശ്രീലക്ഷ്മി തുടങ്ങിയവരും പങ്കെടുത്തു.