സൈനികർക്ക് അഭിവാദ്യം

Tuesday 20 May 2025 7:26 PM IST

കളമശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി കളമശേരി നിയോജക മണ്ഡലം കമ്മിറ്റി ഓപ്പറേഷൻ സീന്ദൂരിനും സൈനികർക്കും അഭിവാദ്യം അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷാജഹാൻ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.ആർ. ജേക്കബ്, ട്രഷറർ രമേഷ് കുമാർ കങ്ങരപ്പടി, യൂത്ത് വിംഗ് പ്രസിഡന്റ് അബ്ദുൾ ഷിഹാർ, കെ.സി. മുരളീധരൻ, എം.എൻ സുമേഷ്, വനിതാ വിംഗ് പ്രസിഡന്റ ബിജി ബിജു, ലീനാ റാഫേൽ, ലതാ ഉണ്ണിക്കൃഷ്ണൻ, ബിന്ദു തോമസ്, മഹേഷ് പട്ടേൽ, ഗിരീഷ് കുമാർ നെൽസൺ എന്നിവർ പ്രസംഗിച്ചു.