വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

Tuesday 20 May 2025 7:42 PM IST

കൊച്ചി: 2024- 25 അദ്ധ്യായന വർഷം ജനറൽ, ബി.എസ്‌സി, പോസ്റ്റ് ബേസിക് ബി.എസ്‌സി, എം.എസ്‌സി നഴ്‌സിംഗ് കോഴ്സ് വിദ്യാർത്ഥികൾക്ക് ട്രെയിൻഡ് നഴ്‌സസ് അസോസിയേഷൻ ഒഫ് ഇന്ത്യ നൽകുന്ന സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒറ്റതവണയായി 24,000 രൂപയാണ് സ്കോളർഷിപ്പ്. സ്റ്റുഡന്റ് നഴ്സസ്, ട്രെിൻഡ് നഴ്സസ് വിഭാഗങ്ങളിലാണ് സ്‌കോളർഷിപ്പ്. സ്റ്റുഡൻറ് നഴ്‌സസ് അസോസിയേഷൻ യൂണിറ്റുള്ള കോളേജുകളിലെ ജനറൽ നഴ്‌സിംഗ്, ബി.എസ്‌സി നഴ്‌സിംഗ് പഠിക്കുന്നതും എസ്.എൻ.എ പ്രവർത്തനങ്ങളിലും പഠനത്തിലും മികവ് പ്രകടിപ്പിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

scholarship.tnaionline.org എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ജൂലായ് നാലിനകം ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പ് നേരിട്ട് അയയ്ക്കേണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.