മാല്യങ്കര കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ
Tuesday 20 May 2025 8:28 PM IST
പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ 2025-2026 അദ്ധ്യയന വർഷത്തേയ്ക്ക് എയ്ഡഡ് വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകളിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 9 മുതൽ സുവോളജി, ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്‌സ് വിഷയങ്ങളിലും ഉച്ചയ്ക്ക് ഒന്നുമുതൽ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ബയോ കെമിസ്ട്രി എന്നീ വിഷയങ്ങളിലും നാളെ രാവിലെ 9ന് കൊമേഴ്സ് വിഷയത്തിലും ഉച്ചയ്ക്ക് ഒരു മണി മുതൽ ബോട്ടണി, ഇംഗ്ളീഷ് എന്നീ വിഷയങ്ങളിലുമാണ് ഇന്റർവ്യൂ. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. ഫോൺ: 0484 2482386.