നെഹ്രു യുവകേന്ദ്ര എന്ന പേര് നിലനിറുത്തണം: പു.ക.സ.  

Wednesday 21 May 2025 12:49 AM IST
x

മലപ്പുറം: നെഹ്രു യുവകേന്ദ്ര എന്ന പേര് മാറ്റമില്ലാതെ നിലനിറുത്തണമെന്ന് പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ നിർവ്വാഹക സമിതി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ലോകത്തിനോ കാലത്തിനോ മായ്ക്കാനാവാത്ത യുഗപ്രഭാവന്മാരാണ് ഗാന്ധിജിയും നെഹ്രുവുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ.ഉണ്ണി ആമപ്പാറയ്ക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. നാരായണൻ, കവി മണമ്പൂർ രാജൻബാബു, സെക്രട്ടറി അസീസ് തുവ്വൂർ, ട്രഷറർ സാജി സോമനാഥ്, ശ്യാം പ്രകാശ്, നാരായണൻ നീലമന, റിയാസ് പഴഞ്ഞി, കെ.പി.നൗഷാദ്, വി.രാജഗോപാലൻ, പി.ജി. സർഗ്ഗ, കെ.ആർ. നാൻസി, പി.എ.മടയ്ക്കൽ, സി.പി.അജേഷ് , കെ.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.