കൊക്കേഡാമയുമായി എൻ.എസ്.എസ്
Wednesday 21 May 2025 12:48 AM IST
ഉള്ളിയേരി: ചെടിച്ചട്ടികളില്ലാതെ അലങ്കാര ചെടികൾ വളർത്താൻ കൊക്കേഡാമ പായൽ പന്തുകളുമായി പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ് .എസ് വൊളണ്ടിയർമാർ. പായൽ കൊണ്ടുളള ബോൾ എന്നർത്ഥം വരുന്ന കൊക്കേഡാമ ജപ്പാൻ കൃഷി രീതിയാണ്. മണ്ണുകൊണ്ട് ബോൾ ഉണ്ടാക്കി അതിനു ചുറ്റും പായൽ കൊണ്ട് പൊതിഞ്ഞ് ചെടി നടുകയാണ് ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത നിർവഹിച്ചു. പ്രിൻസിപ്പൽ ടി.എ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. എൻ. എസ്. എസ് ജില്ല കോ - ഓർഡിനേറ്റർ എസ്. ശ്രീചിത്ത്, പ്രോഗ്രാം ഓഫീസർ സി. എം. ഹരിപ്രിയ എന്നിവർ പ്രസംഗിച്ചു. ഇൻഡോർ ചെടികൾ നിർമ്മിച്ച് വിപണ സാദ്ധ്യത തേടുകയാണ് കുട്ടികൾ.