തൊഴിൽമേള 26ന്

Wednesday 21 May 2025 1:50 AM IST
job

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് /എംപ്ലോയബിലിറ്റി സെന്റർ ആലത്തൂർ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ മേയ് 26ന് ജോബ് ഡ്രൈവ് നടത്തുന്നു. രാവിലെ 10 മണിക്കാണ് അഭിമുഖം. പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡെവലെപ്‌മെന്റ് മാനേജർ, ബിസിനസ്സ് അസ്സോസിയേറ്റ്, സെയിൽസ് സപ്പോർട്ട് അസ്സോസിയേറ്റ്, ലൈഫ് മിത്രാസ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ജോബ് ഡ്രൈവിന്റെ ഭാഗമാവാം. താൽപര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും, ഒറ്റതവണ രജിസ്ട്രഷൻ ഫീസായ 250 രൂപയുമായി ആലത്തൂർ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505435, 8289 847817