തൂക്കുകയർ സമരം
Wednesday 21 May 2025 1:53 AM IST
കൊല്ലങ്കോട്: സംഭരിച്ച നെല്ലിന്റെ വില ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എലവഞ്ചേരി മണ്ഡലം കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എലവഞ്ചേരി കൃഷിഭവനു മുന്നിൽ നടത്തിയ തൂക്കുകയർ സമരം നെന്മാറ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് കെ.വി.ഗോപലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എലവഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് സി.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി നിർവാഹക സമിതി അംഗം പ്രദീപ് നെന്മാറ മുഖ്യ പ്രഭാഷണം നടത്തി. കെ.വേലപ്പൻ, എലവഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.ദേവൻ, എ.ബാലൻ, പി.രാമൻ എന്നിവർ സംസാരിച്ചു.