പദയാത്രയ്ക്ക് സ്വീകരണം

Wednesday 21 May 2025 12:02 AM IST
റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര കുന്ദമംഗലത്തെത്തിയപ്പോൾ

കുന്ദമംഗലം: വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്രയ്ക്ക് കുന്ദമംഗലം മണ്ഡലത്തിൽ സ്വീകരണം നൽകി. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. ബാസിത് താനൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, കെ.സി അൻവർ, ശശീന്ദ്രൻ ബപ്പൻകാട്, എൻ കെ.ജുമൈല, ഇ പി അൻവർ സാദത്ത്, എംപി അബൂബക്കർ എന്നിവർ പ്രസംഗിച്ചു. ബാപ്പു വെള്ളിപറമ്പ്, ഷമീർ കുന്ദമംഗലം, മീനാകുമാരി എന്നിവരെ ആദരിച്ചു. അൻഷാദ് മണക്കടവ്, ടി പി ശാഹുൽ ഹമീദ്, മുസ്‌ലിഹ് പെരിങ്ങളം, തൗഹീദ അൻവർ, എം എ സുമയ്യ, ഇ.അമീൻ, എം പി ഫാസിൽ, പി എം ഷെരീഫുദീൻ, കെ കെ അബ്ദുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.