മലപ്പുറം ജില്ല കുമാരിസമിതിയുടെ ഏകദിന ശിൽപ ശാല

Wednesday 21 May 2025 12:54 AM IST
d

മലപ്പുറം : മഹിളാ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ല കുമാരിസമിതിയുടെ ഏകദിന ശിൽപ ശാല (വൈഭവം )നടത്തി. കൃഷ്ണ ടീച്ചർ കോട്ടക്കൽ(കൗൺസിലർ) ഉദ്‌ഘാടനവും ലഹരി വിരുദ്ധ സന്ദേശത്തോടൊപ്പം കുമാരിമാർക് മോട്ടിവേഷൻ ക്ലാസും നൽകി. ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി പ്രദീപ്, സെക്രട്ടറി അർജുൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ വൈസ് പ്രസിഡന്റ് ചന്ദ്രൻ കോനൂർ, ജില്ല ട്രഷറർ അച്യുതൻ, മഹിള ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ജമുന കൃഷ്ണകുമാർ, ജില്ല ജനറൽ സെക്രട്ടറിമാരായ വിശാലു ഉണ്ണികൃഷ്ണൻ, രോഹിണി, ഏറനാട് താലൂക് സെക്രട്ടറി ബിന്ധ്യ പണിക്കർ എന്നിവർ സംസാരിച്ചു.