എൽ.എസ്.എസ് വിജയികളെ ആദരിച്ചു

Wednesday 21 May 2025 12:56 AM IST
വാർഡ് കൗൺസിലർ റനീഷ് കുപ്പായി ആദരിക്കുന്നു

നിലമ്പൂർ : ജി.എം.എൽ.പി സ്‌കൂൾ ചന്തക്കുന്ന് 2024-25 അദ്ധ്യയന വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചു. ഈ വർഷം എൽ.എസ്.എസ് പരീക്ഷ എഴുതിയവരിൽ 19 വിദ്യാർത്ഥികൾ സ്‌കോളർഷിപ്പിന് അർഹത നേടി. വിജയികളായ വിദ്യാർത്ഥികളെ സ്‌കൂളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ റനീഷ് കുപ്പായിയുടെ നേതൃത്വത്തിൽ ആദരിച്ചു. എസ്.എം. സി ചെയർമാൻ ഇബ്നു സാദിഖ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക അമലി' ജറി ,എസ് എസ് ജി ചെയർമാൻ കുഞ്ഞാലൻ ഹാജി , ജെസ്സി കാരാട് എന്നിവർ സംസാരിച്ചു.