ഓടയിൽ കണാരൻ അനുസ്മരണം
Wednesday 21 May 2025 12:02 AM IST
മേപ്പയ്യൂർ : ആർ.ജെ.ഡി വിളയാട്ടൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഓടയിൽ കണാരൻ അനുസ്മരണം ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ വി.പി. ബിജു അദ്ധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം സത്യേന്ദ്രൻ, കുനിയത്ത് നാരായണൻ കിടാവ്, കെ.പി. അബ്ദുൾ സലാം, നിഷാദ് പൊന്നങ്കണ്ടി, പി. ബാലൻ, എ.എം. കുഞ്ഞികൃഷ്ണൻ, എൻ.പി. ബിജു, എൻ. ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. പുഷ്പാർച്ചനയ്ക്ക് കെ.എം. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ് കെ. രാജൻ, വള്ളിൽ പ്രഭാകരൻ, ഗിരീഷ് മേക്കോത്ത്, ഒ.ഷിബിൻ രാജ്, പി.കെ ഹരീഷ്, വി.കെ. സജീഷ്, വി.പി.ദാനീഷ്, കെ.എം. പ്രമീഷ്, പി.കെ.രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.