യു.ഡി.എഫ് പ്രതിഷേധം
Wednesday 21 May 2025 12:02 AM IST
കുറ്റ്യാടി : എൽ.ഡി.എഫ് സർക്കാരിന്റെ നാല് വർഷത്തെ ദുർഭരണത്തിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിലും തൊട്ടിൽപാലത്തും യു.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധാചരണം നടത്തി. കാവിലുംപാറ പഞ്ചായത്ത് യു .ഡി .എഫ് കരിദിനം ആചരിച്ചു. തൊട്ടിൽപ്പാലം അങ്ങാടിയിൽ കരിങ്കൊടി പ്രകടനം നടത്തി. കെ. സി ബാലകൃഷ്ണൻ,കെ .പി ശംസീർ, വി .സൂപ്പി, പി .ജി സത്യനാഥ്, വാളക്കയം ശ്രീധരൻ, വി .എം അസീസ്, വി. പി സുരേഷ്, പപ്പൻ തൊട്ടിൽപ്പാലം, ഒ .ടി ഷാജി,കുനിയിൽ കുഞ്ഞബ്ദുല്ല, സി .പി ജിനചന്ദ്രൻ,സുരേഷ് കൂരാറ, എൻ .കെ രാജൻ, പി .കെ ബാബു എന്നിവർ നേതൃത്വം നൽകി. കുറ്റ്യാടിയിൽ യു.ഡി എഫ് ചെയർമാൻ എസ്.ജെ സജീവ്കുമാർ,കൺവീനർ കെ . മൊയ്തു, ശ്രീജേഷ് ഊരത്ത് ,വി പി മൊയ്തു, ലതീഫ് ചുണ്ട,സി വി മൊയ്തു, രാഹുൽചാലിൽ, വി ടി മൂസ, കെ.അസ്ഹർ,സി കെ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.