എ.ഐ അധിഷ്ടിത തിങ്ക്പാഡുമായി ലെനോവോ

Wednesday 21 May 2025 12:21 AM IST

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്‌ഠിത ലാപ് ടോപ്പായ തിങ്ക്പാഡ് എക്സ് 9 14 ഓറ ലെനോവ കേരളത്തിൽ അതരിപ്പിച്ചു. ഡിജിറ്റൽ വർക്ക്പ്ലെയ്സ് സൊലൂഷൻസ് (ഡി.ഡബ്ല്യൂ.എസ്), ഡിവൈസ് ആസ് എ സർവീസ് (ഡാസ്), ട്രൂസ്കെയിൽ എന്നിവയും അവതരിപ്പിച്ചു.

സംരംഭകരെ ഐ.ടി ലളിതമായി ഉപയോഗിക്കുന്നതിലും ഡിജിറ്റൽ തൊഴിലിടങ്ങൾ രൂപപ്പെടുത്തുന്നതിലും സഹായിക്കുന്നതാണ് എ.ഐ അധിഷ്ടിത ഉത്പന്നങ്ങളെന്ന് ലെനോവോ ഇന്ത്യ സൊല്യൂഷൻസ് ആൻഡ് സർവീസസ് ഗ്രൂപ്പ് ഡയറക്ടർ എസ്.കെ വെങ്കടരാഘവൻ, നോട്ട്ബുക്സ് നാഷണൽ പ്രോഡക്ട് ഹെഡ് ശ്രീഹരി എന്നിവർ പറഞ്ഞു. എ.ഐ പിന്തുണയ്ക്കുന്ന തിങ്ക്പാഡ് ഓറ പോലുള്ള ഉപകരണങ്ങൾ കൂടുതൽ സ്മാർട്ടായ സേവനങ്ങൾ എളുപ്പത്തിൽ നിറവേറ്റാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു.