കണ്ണീർമഴയായി കുഞ്ഞുകല്യാണി

Wednesday 21 May 2025 4:53 AM IST

കൊച്ചി: തോരാസങ്കടത്തിന്റെ കാർമേഘം മൂടിയ വീട്ടുമുറ്റത്തേക്ക് കളിചിരിയില്ലാതെ കല്യാണി. 'എന്റെ പൊന്നുമോളേ, അമ്മൂമ്മയുടെ പൂന്നാരെ..."" മുത്തശ്ശി രാജമ്മയുടെ പൊട്ടിക്കരച്ചിൽ. വീട്ടുമുറ്റം കണ്ണീർമഴയിൽ മുങ്ങി. കല്യാണിയുടെ മൃതദേഹം വാരിപ്പുണർന്ന് ചുംബിച്ച പിതാവ് സുഭാഷ് ചേതനയറ്റുനിന്നു. 'മകളെ ഇങ്ങനെ കാണാൻ അവന് ത്രാണിയില്ല." ആരോ ഉറക്കെപ്പറഞ്ഞു. സഹോദരൻ കാശിനാഥ് കണ്ണീരോടെ പൊന്നനുജത്തിയെ ഉമ്മവച്ചു. വിങ്ങിപ്പൊട്ടിയ ഇളയച്ഛന്മാരായ സുമേഷും സുധീഷും മുഖംപൊത്തി നിന്നു. നിറഞ്ഞുതുളുമ്പിയ കണ്ണുകളുമായി എല്ലാത്തിനും സാക്ഷിയായി നാട്ടുകാർ. റിമാൻഡിലായ അമ്മ സന്ധ്യ(35)യും ബന്ധുക്കളും അവിടെ എത്തി​യി​രുന്നി​ല്ല.

പുത്തൻകുരിശ് ശാസ്താംമുഗൾ പണിക്കരുപടി കീഴ്പള്ളി വീട്ടിൽ സുഭാഷിന്റെ മകൾക്ക് നാലര വയസായിരുന്നു. മണിക്കൂറുകൾ നീണ്ട പ്രാർത്ഥനയെ വിഫലമാക്കി മരണക്കയത്തിലേക്ക് ആണ്ടുപോയ കല്യാണി ഇനി തിരികെവരില്ല. അമ്മ പുഴയിൽ എറിഞ്ഞുകൊലപ്പെടുത്തിയ പിഞ്ചോമനയുടെ മൃതദേഹം തറവാട്ടുവീട്ടിൽ പൊതുദർശനത്തിനു വച്ചശേഷം തിരുവാണിയൂർ പൊതുശ്മശാനത്തിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കരിച്ചു. ജനപ്രതിനിധികളടക്കം ആയിരങ്ങൾ കണ്ണീർപ്പൂക്കളാൽ ആദരാഞ്ജലി അർപ്പിച്ചു.

കല്യാണിയുടെ വേർപാട് മുത്തച്ഛൻ വേലായുധൻ അറിഞ്ഞിട്ടില്ല. വയറിന് ഗുരുതര അസുഖബാധിതനായി കോലഞ്ചേരി മെഡിക്കൽമിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

പുത്തനുടുപ്പുമായി ഇളയച്ഛൻ

അങ്കണവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ കല്യാണിയെ തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് അമ്മ ചാലക്കുടി പുഴയിലെറിഞ്ഞത്. മൂഴിക്കുളം പാലത്തിനു നടുവിലെ തൂണിൽ കുരുങ്ങിനിന്ന മരക്കൊമ്പുകൾക്കിടയിൽ തങ്ങിനിന്ന മൃതദേഹം രാത്രി 2.15ഓടെ പൊലീസ് കണ്ടെത്തി. കളമശ്ശേരി മെ‌ഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ 3.30ന് മൃതദേഹം വീട്ടിലെത്തിച്ചു. അവൾ ഓടിച്ചാടിനടന്ന തറവാട്ടുമുറ്റത്ത് പൊതുദർശനം. കുഞ്ഞു കല്യാണിക്ക് സമ്മാനമായി നൽകാൻ വാങ്ങിവച്ചിരുന്ന പുത്തനുടുപ്പും തൊപ്പിയും ഇളയച്ഛൻ സുമേഷ് മൃതദേഹത്തിൽവച്ച കാഴ്ച എല്ലാവരെയും കണ്ണീരിലാക്കി.

മ​ക​ളെ​ ​ഇ​ല്ലാ​താ​ക്കി​യ​ത് മാ​ന​സി​ക​ ​വി​ഭ്ര​മം​;​ ​പക

ബാ​ബു​ ​പി.​ ​ഗോ​പാൽ

കോ​ല​ഞ്ചേ​രി​:​ ​പൂ​മ്പാ​റ്റ​യെ​പ്പോ​ലെ​ ​പാ​റി​ന​ട​ന്ന​ ​ക​ല്യാ​ണി​ ​ഇ​ല്ലാ​താ​യാ​ൽ​ ​ഭ​ർ​ത്താ​വും​ ​ഭ​ർ​തൃ​വീ​ട്ടു​കാ​രും​ ​ക​ണ്ണീ​രി​ലാ​കു​മെ​ന്ന് ​ക​രു​തി​യാ​ണ് ​സ​ന്ധ്യ​ ​ഈ​ ​ക​ടും​കൈ​ ​ചെ​യ്ത​തെ​ന്നാ​ണ് ​പൊ​ലീ​സ് ​നി​ഗ​മ​നം. സു​ഭാ​ഷി​ന്റെ​ ​കു​ടും​ബം​ ​'​ആ​ൺ​വീ​ട്"​ ​ആ​ണ്.​ 12​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​കീ​ഴ്പ​ള്ളി​ ​വീ​ട്ടി​ലെ​ ​മൂ​ന്ന് ​ആ​ൺ​മ​ക്ക​ളി​ൽ​ ​മൂ​ത്ത​യാ​ളാ​യ​ ​സു​ഭാ​ഷി​ന്റെ​ ​ഭാ​ര്യ​യാ​യി​ ​സ​ന്ധ്യ​ ​എ​ത്തു​ന്ന​ത്.​ ​പി​റ്റേ​ ​വ​ർ​ഷം​ ​തൊ​ട്ട​ടു​ത്ത് ​വീ​ടു​ണ്ടാ​ക്കി​ ​മാ​റി.​ ​ഇ​വി​ടേ​ക്ക് ​ആ​രെ​ങ്കി​ലും​ ​വ​രു​ന്ന​ത് ​സ​ന്ധ്യ​യ്ക്ക് ​ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല.​ ​കു​ട്ടി​ക​ൾ​ ​മ​റ്റു​ള്ള​വ​രു​മാ​യി​ ​ഇ​ട​പ​ഴ​കു​ന്ന​തും​ ​സ​മ്മാ​ന​ങ്ങ​ളും​ ​ഭ​ക്ഷ​ണ​വും​ ​വാ​ങ്ങു​ന്ന​തും​ ​വി​ല​ക്കി​യി​രു​ന്നു. കൂ​ട്ടു​കു​ടും​ബം​ ​പോ​ലെ​ ​താ​മ​സി​ക്കു​ന്ന​ ​ഭ​ർ​തൃ​വീ​ട്ടു​കാ​ർ​ ​ഇ​തൊ​ക്കെ​ ​അ​വ​ഗ​ണി​ച്ച് ​ക​ല്യാ​ണി​യെ​ ​ലാ​ളി​ച്ചു.​ ​ഭ​ർ​തൃ​മാ​താ​വും​ ​സ​ന്ധ്യ​യു​മാ​യി​ ​വ​ഴ​ക്ക് ​പ​തി​വാ​യി​രു​ന്നു.​ ​മ​ക്ക​ളോ​ടും​ ​വാ​ത്സ​ല്യം​ ​കാ​ണി​ക്കു​ന്ന​ ​പ​തി​വ് ​സ​ന്ധ്യ​യ്ക്കി​ല്ല. മ​റ്റു​ള്ള​വ​രെ​ ​അ​റി​യി​ക്കാ​തെ​ ​കു​ട്ടി​ക​ളു​മാ​യി​ ​കു​റു​മ​ശേ​രി​യി​ലെ​ ​സ്വ​ന്തം​ ​വീ​ട്ടി​ലേ​ക്ക് ​സ​ന്ധ്യ​ ​പോ​കാ​റു​മു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​മാ​ർ​ച്ചി​ൽ​ ​ഇ​ങ്ങ​നെ​ ​പോ​യ​പ്പോ​ൾ​ ​ഐ​സ് ​ക്രീ​മി​ൽ​ ​വി​ഷം​ ​ചേ​ർ​ത്ത് ​മ​ക്ക​ളെ​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ചെ​ന്ന് ​സ​ന്ധ്യ​യു​ടെ​ ​വീ​ട്ടു​കാ​ർ​ ​അ​റി​യി​ച്ച​താ​യി​ ​സു​ഭാ​ഷി​ന്റെ​ ​ബ​ന്ധു​ക്ക​ൾ​ ​പ​റ​ഞ്ഞു.​ ​അ​ന്ന് ​മ​ക്ക​ളെ​ ​ടോ​ർ​ച്ചി​ന് ​അ​ടി​ക്കു​ക​യും​ ​ചെ​യ്തു.​ ​മ​ക​ൻ​ ​കാ​ശി​നാ​ഥി​ന്റെ​ ​ക​ഴു​ത്തി​ന് ​ചെ​റി​യ​ ​പ​രി​ക്കു​ണ്ടാ​യി. അ​ടു​ത്തി​ടെ​ ​ഭ​ർ​തൃ​വീ​ട്ടി​ലെ​ ​ആ​വ​ശ്യ​ത്തി​നെ​ന്ന് ​പ​റ​ഞ്ഞ് ​സ​ന്ധ്യ​ ​സ്വ​ന്തം​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​വാ​ങ്ങി​യി​രു​ന്നു.​ ​ഇ​ത​റി​ഞ്ഞ് ​ഭാ​ര്യ​വീ​ട്ടു​കാ​രെ​ ​സു​ഭാ​ഷ് ​വി​ളി​ച്ചു​വ​രു​ത്തി.​ ​പ​ണം​ ​ത​ങ്ങ​ളാ​രും​ ​ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് ​അ​റി​യി​ച്ചു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​വ്യ​ക്ത​മാ​യ​ ​മ​റു​പ​ടി​യും​ ​സ​ന്ധ്യ​യ്ക്കു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഈ​ ​സാ​ഹ​ച​ര്യ​ങ്ങ​ളാ​കാം​ ​കു​ഞ്ഞി​നെ​ ​ഇ​ല്ലാ​താ​ക്കു​ന്ന​തി​ലേ​ക്ക് ​ന​യി​ച്ച​തെ​ന്ന് ​പൊ​ലീ​സ് ​ക​രു​തു​ന്നു.