ഹയർ സെക്കൻഡറി ട്രാൻസ്ഫർ താത്കാലിക പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സർക്കാർ ഹയർ സെക്കഡറി സ്‌കൂൾ അദ്ധ്യാപകരുടെ 2025-26ലെ ഓൺലൈൻ വഴിയുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട താത്കാലിക പട്ടിക www.dhsetransfer.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേലുള്ള പരാതികൾ മേയ് 24 നകം dhsetransfer@kite.kerala.gov.
ഈ വർഷം 8209 അപേക്ഷകളാണ് ജനറൽ ട്രാൻസ്ഫറിനായി ലഭിച്ചത്. ഇതിൽ 4694 അദ്ധ്യാപകർക്ക് മറ്റു സ്‌കൂളുകളിലേക്കും 3245 അദ്ധ്യാപകർക്ക് നിലവിൽ ജോലി ചെയ്യുന്ന സ്‌കൂളുകളിലേക്കും ട്രാൻസ്ഫർ ലഭിച്ചിട്ടുണ്ട്. ഇതിൽ 3607 അദ്ധ്യാപകർക്ക് ഒന്നാമത്തെ ചോയ്സും 768 അദ്ധ്യാപകർക്ക് രണ്ടാമത്തെ ചോയ്സും ലഭിച്ചിട്ടുണ്ട്. 467 അദ്ധ്യാപകർക്ക് മൂന്നാമത്തെയും 316 അദ്ധ്യാപകർക്ക് നാലാമത്തേയും ചോയ്സുകൾ ലഭിച്ചു. അന്തിമപട്ടികയിൽ മാറ്റം വന്നേക്കാം.
പരാതി പരിഹാര സമിതി
സർക്കാർ ഇതാദ്യമായി രൂപീകരിച്ച മൂന്നംഗസമിതിയിലേക്ക് സ്ഥലംമാറ്റം സംബന്ധിച്ച പരാതികൾ സമർപ്പിക്കാം. നിശ്ചിത ഫോർമാറ്റിൽ മതിയായ രേഖകളോടെ dhsetransfer@kite.kerala.gov.