കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Wednesday 21 May 2025 12:05 AM IST
ചെങ്ങന്നൂർ : സർക്കാർ വനിത ഐ.ടി.ഐയിൽ ഐ.എം.സി യുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുളളവർക്കായി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്‌മെന്റ് (ഏവിയേഷൻ) (ഒരുവർഷം) (യോഗ്യത: പ്ലസ് ടു), എയർ കാർഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്‌മെന്റ് (ഒരു വർഷം) (യോഗ്യത: എസ്.എസ്.എൽ.സി) , ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (ആറ് മാസം) (യോഗ്യത: പ്ലസ് ടു) കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ : 7907853246.