വയനാട്ടിൽ മോഡൽ ഡിഗ്രി കോളേജ് തുടങ്ങും

Wednesday 21 May 2025 12:06 AM IST

തിരുവനന്തപുരം: വയനാട് ജില്ലയിൽ റൂസ പദ്ധതിയിൽപ്പെടുത്തി മോഡൽ ഡിഗ്രി കോളേജ് ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അഞ്ച് കോഴ്‌സുകളുണ്ടാകും. കോളേജിലേക്ക് അനദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കും. മാനന്തവാടി തൃശ്ശിലേരി വില്ലേജിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് കൈമാറിക്കിട്ടിയ 5 ഏക്കർ ഭൂമിയിലാണ് കോളേജ് സ്ഥാപിക്കുക.

കെൽ-ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിൽ കെ.രാജീവനെയും ട്രാവൻകൂർ സിമന്റ്‌സിൽ ജി. രാജശേഖരൻ പിള്ളയെയും മാനേജിംഗ് ഡയറക്ടർമാരായി നിയമിക്കും. കാനറ ബാങ്ക് ജനറൽ മാനേജറായി വിരമിച്ച എസ്.പ്രേംകുമാറിനെ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി രണ്ടുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും.

മീറ്റ് പ്രോഡക്ട്‌സ് ഒഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി ഡോ.സലിൽ കുട്ടിയെ നിയമിക്കും. കാസർകോട് ഇടയിലക്കാട് എ.എൽ.പി.സ്‌കൂൾ സർക്കാർ നിരുപാധികം ഏറ്റെടുക്കാൻ തീരുമാനിച്ചു. കടന്നൽ ആക്രമണത്തിൽ മരിച്ച ഇടുക്കി സൂര്യനെല്ലി സ്വദേശി എസ്‌തെറിന്റെ ഭർത്താവ് ബാലകൃഷ്ണന് പ്രത്യേക കേസായി പരിഗണിച്ച് നഷ്ടപരിഹാരം നൽകും.

ബ്‌​ളോ​ക്ക് ​പ​ഞ്ചാ. വാ​ർ​ഡ് ​വി​ഭ​ജ​നം: ക​ര​ട് ​വി​ജ്ഞാ​പ​നം​ 27​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ 152​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​വാ​ർ​ഡ് ​പു​ന​ർ​വി​ഭ​ജ​ന​ത്തി​ന്റെ​ ​ക​ര​ട് ​വി​ജ്ഞാ​പ​നം​ 27​ന് ​പു​റ​പ്പെ​ടു​വി​ക്കാ​ൻ​ ​ഡീ​ലി​മി​റ്റേ​ഷ​ൻ​ ​ക​മ്മി​ഷ​ൻ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ 152​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​ ​നി​ല​വി​ൽ​ 2,080​ ​വാ​ർ​ഡു​ക​ളാ​ണു​ള്ള​ത്.​ ​പു​ന​ർ​വി​ഭ​ജ​ന​ത്തി​ന് ​ശേ​ഷം​ ​അ​വ​ 2,267​ ​വാ​ർ​ഡു​ക​ളാ​കും.​ ​ക​ര​ട് ​വി​ജ്ഞാ​പ​നം​ ​സം​ബ​ന്ധി​ച്ച​ ​ആ​ക്ഷേ​പ​ങ്ങ​ളും​ ​പ​രാ​തി​ക​ളും​ ​ജൂ​ൺ​ ​അ​ഞ്ചു​ ​വ​രെ​ ​സ്വീ​ക​രി​ക്കും.​ ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​എ.​ഷാ​ജ​ഹാ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​അം​ഗ​ങ്ങ​ളാ​യ​ ​ഡോ.​ ​ര​ത്ത​ൻ​ ​യു.​ ​ഖേ​ൽ​ക്ക​ർ,​കെ.​ബി​ജു,​എ​സ്.​ഹ​രി​കി​ഷോ​ർ,​കെ.​വാ​സു​കി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.