കളറിംഗ് മത്സരവും മാജിക്കും

Wednesday 21 May 2025 12:07 AM IST

പത്തനംതിട്ട : ജില്ല ആസ്ഥാനത്ത് നടക്കുന്ന എന്റെ കേരളം പരിപാടിയിൽ മോട്ടോർ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിത്രകാരൻ സ്മൃതി ബിജുവിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കളറിംഗ് മത്സരം നടത്തുന്നു. ട്രാഫിക്കുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇതിനുപയോഗിക്കുന്നത്. ഇതോടൊപ്പം ബോധവൽക്കരണ മാജിക് പ്രോഗ്രാമുകളും അവതരിപ്പിക്കുന്നു. ട്രാഫിക് നിയമങ്ങൾ പാലിച്ച് അപകടങ്ങൾ കുറക്കുക ഡ്രൈവിംഗ് സമയത്തുണ്ടാക്കുന്ന അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി അവതരിപ്പിക്കുന്നത്. പങ്കെടുക്കുന്ന കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് നമ്മാനങ്ങളും നൾകും.