നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

Wednesday 21 May 2025 12:07 AM IST

കേരളത്തിൽ നഴ്‌സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് ബിരുദ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്‌സി നഴ്‌സിംഗ്, ബി.എസ്‌സി മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ഒപ്ടോമെട്രി​, ഫി​സി​യോതെറാപ്പി​, ആഡി​യോളജി​ ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി​,ഡയാലി​സി​സ് ടെക്നോളജി​, ഒക്യുപേഷണൽ തെറാപ്പി​, കാർഡി​യോ വാസ്കുലർ ടെക്നോളജി​, മെഡി​ക്കൽ ഇമേജിംഗ് ടെക്നോളജി​, ന്യൂറോ ടെക്നോളജി​, ന്യൂക്ളി​യർ മെഡി​സി​ൻ, മെഡി​ക്കൽ ബയോ കെമി​സ്ട്രി​, പ്രോസ്തെറ്റി​ക്സ് ആൻഡ് ഓർത്തോട്ടി​ക്സ് തുടങ്ങിയ കോഴ്‌സുകൾക്ക് അപേക്ഷിക്കാം.

നാല്, മൂന്ന് വർഷം കാലയളവുള്ള കോഴ്‌സുകളാണ്. 6 മാസം മുതൽ ഒരു വർഷം വരെയുള്ള ഇന്റേൺഷിപ് പ്രോഗ്രാമുകളുമുണ്ട്. പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പെടുത്തവർക്കും, കണക്ക് പഠിച്ചവർക്കും അപേക്ഷിക്കാവുന്ന കോഴ്‌സുകളുണ്ട്. പ്ലസ് ടുവിന് 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. ഓരോ കോഴ്‌സിനുമുള്ള യോഗ്യത പ്രോസ്‌പെക്ടസിലുണ്ട്. അപേക്ഷകർക്ക് 17 വയസ് പൂർത്തിയാക്കിയിരിക്കണം. നഴ്‌സിംഗിനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. പാരമെഡിക്കൽ വിഭാഗത്തിൽ സർവീസ് ക്വോട്ടയിൽ പെട്ടവർക്ക് ഉയർന്ന പ്രായപരിധി 40. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്‌നോളജിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂൺ നാലു വരെ അപേക്ഷ ഫീസടച്ച് ജൂൺ എഴിനകം ഓൺലൈനായി അപേക്ഷിക്കാം. www.lbscentre.kerala.gov.in.

പോ​ളി​ടെ​ക്നി​ക് ​ഡി​പ്ലോ​മ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ്,​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി,​ ​കേ​പ്,​ ​സ്വാ​ശ്ര​യ​ ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജു​ക​ളി​ലേ​ക്ക് ​സം​സ്ഥാ​ന​ടി​സ്ഥാ​ന​ത്തി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​എ​സ്.​എ​സ്.​എ​ൽ.​സി​/​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി​/​സി.​ബി.​എ​സ്.​ഇ​ ​/​ ​മ​റ്റ് ​തു​ല്യ​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ഉ​പ​രി​ ​പ​ഠ​ന​ത്തി​ന് ​അ​ർ​ഹ​ത​ ​നേ​ടി​യ​ ​ക​ണ​ക്ക്,​ ​സ​യ​ൻ​സ്,​ ​ഇം​ഗ്ലീ​ഷ് ​മു​ത​ലാ​യ​ ​വി​ഷ​യ​ങ്ങ​ൾ​ ​ഓ​രോ​ ​വി​ഷ​യ​ങ്ങ​ളാ​യി​ ​പ​ഠി​ച്ച​വ​ർ​ക്ക് ​എ​ൻ​ജി​നി​യ​റിം​ഗ് ​സ്ട്രീ​മി​ലേ​ക്കും​ ​(​സ്ട്രീം.1​)​ ​ക​ണ​ക്ക്,​ ​ഇം​ഗ്ലീ​ഷ്എ​ന്നി​വ​ ​പ​ഠി​ച്ച​വ​ർ​ക്ക് ​മാ​നേ​ജ്‌​മെ​ന്റ് ​സ്ട്രീ​മി​ലേ​ക്കും​ ​(​സ്ട്രീം.2​)​ ​അ​പേ​ക്ഷി​ക്കാം.​ ​സി​ബി​എ​സ്ഇ​ ​പാ​സ്സാ​യ​വ​രി​ൽ​ ​മാ​ത്ത​മാ​റ്റി​ക്സ് ​ബേ​സി​ക് ​തി​ര​ഞ്ഞെ​ടു​ത്ത​വ​ർ​ ​അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. പൊ​തു​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 200​ ​രൂ​പ​യും,​ ​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ്ഗ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 100​ ​രൂ​പ​യു​മാ​ണ്അ​പേ​ക്ഷ​ ​ഫീ​സ്.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ ​മു​ൻ​പാ​യി​ ​w​w​w.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​ ​വെ​ബ്സൈ​റ്റി​ൽ​ ​വ​ൺ​ ​ടൈം​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ചെ​യ്ത് ​ഫീ​സ​ട​യ്ക്ക​ണം.​ ​തു​ട​ർ​ന്നു​ ​മാ​ത്ര​മേ​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ​ ​/​ ​സ​ർ​ക്കാ​ർ​ ​എ​യ്ഡ​ഡ് ​/​ ​ഐ​എ​ച്ച്ആ​ർ​ഡി​ ​/​ ​കേ​പ് ​/​ ​സ്വാ​ശ്ര​യ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജു​ക​ളി​ലേ​ക്കും​ ​എ​ൻ​സി​സി​ ​/​ ​സ്പോ​ർ​ട്സ് ​ക്വാ​ട്ട​ക​ളി​ലേ​ക്കും​ ​അ​പേ​ക്ഷി​ക്കാ​നാ​വൂ.​ ​എ​ൻ​സി​സി​ ​/​ ​സ്പോ​ർ​ട്സ് ​ക്വാ​ട്ട​യി​ൽ​ ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​ഓ​ൺ​ലൈ​ൻ​ ​ആ​യി​ ​അ​പേ​ക്ഷി​ച്ച​തി​നു​ ​ശേ​ഷം​ ​അ​പേ​ക്ഷ​യു​ടെ​ ​പ​ക​ർ​പ്പ് ​യ​ഥാ​ക്ര​മം​ ​എ​ൻ​സി​സി​ ​ഡ​യ​റ​ക്ട​റേ​റ്റി​ലേ​ക്കും​ ​ഓ​ഫീ​സി​ലേ​ക്കും​ ​അ​യ​യ്ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g.

ഓ​ർ​മി​ക്കാ​ൻ...

​ ​ ​സി.​യു.​ഇ.​ടി​ ​യു.​ജി​ ​അ​ക്കൗ​ണ്ട​ൻ​സി​ ​പ​രീ​ക്ഷ​:​-​ ​മേ​യ് 13​നും​ 16​നും​ ​ഇ​ട​യി​ൽ​ ​ന​ട​ന്ന​ ​സി.​യു.​ഇ.​ടി​ ​യു.​ജി​ 2025​ ​അ​ക്കൗ​ണ്ട​ൻ​സി​ ​പ​രീ​ക്ഷ​യി​ൽ​ ​നി​ർ​ദി​ഷ്ട​ ​സി​ല​ബ​സി​നു​ ​പു​റ​മേ​യു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ ​വ​ന്ന​തി​നാ​ൽ​ ​താ​ത്പ​ര്യ​മു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വീ​ണ്ടും​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കു​മെ​ന്ന് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​n​t​a.​a​c.​i​n,​ ​c​u​e​t.​n​t​a.​n​i​c.​i​n.

​ ​ ​ഇ​ന്ത്യ​ൻ​ ​ഫോ​റ​സ്റ്റ് ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ ​ഫ​ലം​:​ ​ഇ​ന്ത്യ​ൻ​ ​ഫോ​റ​സ്റ്റ് ​സ​ർ​വീ​സ് 2024​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​യു.​പി.​എ​സ്‌.​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​u​p​s​c.​g​o​v.​i​n.

​ ​ ​ നിം​ഹാ​ൻ​സി​ൽ​ ​ന​ഴ്സിം​ഗ്,​ ​അ​ലൈ​ഡ് ​ഹെ​ൽ​ത്ത്:​ ​ബം​ഗ​ളൂ​രു​ ​നിം​ഹാ​ൻ​സി​ൽ​ ​ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ്,​ ​ബി.​എ​സ്‌​സി​ ​അ​ന​സ്തേ​ഷ്യ​ ​ടെ​ക്നോ​ള​ജി,​ ​ബി.​എ​സ്‌​സി​ ​മെ​ഡി​ക്ക​ൽ​ ​ഇ​മേ​ജിം​ഗ് ​ടെ​ക്നോ​ള​ജി,​ ​ബി.​എ​സ്‌​സി​ ​ക്ലി​നി​ക്ക​ൽ​ ​ന്യൂ​റോ​ഫി​സി​യോ​ള​ജി​ ​ടെ​ക്നോ​ള​ജി​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​ജൂ​ൺ​ 15​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​n​i​m​h​a​n​d.​a​c.​in

വാ​ക്ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മ​ഹി​ള​സ​മ​ഖ്യ​ ​സൊ​സൈ​റ്റി​യു​ടെ​ ​കീ​ഴി​ൽ​ ​ഇ​ടു​ക്കി​യി​ലെ​ ​മ​റ​യൂ​ർ​ ​മ​ഹി​ളാ​ ​ശി​ക്ഷ​ൺ​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​ക്ലീ​നിം​ഗ് ​സ്റ്റാ​ഫ് ​കം​ ​കു​ക്കിം​ഗ് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ലേ​ക്ക് ​സ്ത്രീ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​വാ​ക്ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തും.​ ​വെ​ള്ള​പേ​പ്പ​റി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത,​ ​പ്രാ​യം,​ ​പ്ര​വൃ​ത്തി​പ​രി​ച​യം​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ 30​ ​ന് ​രാ​വി​ലെ​ 11​ ​ന് ​മ​റ​യൂ​ർ​ ​സ​ഹാ​യ​ഗി​രി​ ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പ​മു​ള്ള​ ​മ​ഹി​ളാ​ ​ശി​ക്ഷ​ൺ​ ​കേ​ന്ദ്ര​ത്തി​ലെ​ത്ത​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​സ്റ്റേ​റ്റ് ​പ്രോ​ജ​ക്ട് ​ഡ​യ​റ​ക്ട​ർ,​ ​കേ​ര​ള​ ​മ​ഹി​ള​സ​മ​ഖ്യ​ ​സൊ​സൈ​റ്റി,​ ​റ്റി.​സി​ 20​/1652​ ​ക​ല്പ​ന,​ ​കു​ഞ്ചാ​ലും​മൂ​ട്,​ ​ക​ര​മ​ന​ ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം.​ ​ഫോ​ൺ​:​ 04712348666.​ ​വെ​ബ്‌​സൈ​റ്റ്:​ ​w​w​w.​k​e​r​a​l​a​s​a​m​a​k​h​y​a.​o​r​g.

തു​ർ​ക്കി​ ​സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യു​ള്ള ധാ​ര​ണാ​പ​ത്രം​ ​റ​ദ്ദാ​ക്കി

കു​ന്ദ​മം​ഗ​ലം​:​ ​തു​ർ​ക്കി​യി​ലെ​ ​സ​ബാ​ൻ​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ധാ​ര​ണാ​പ​ത്രം​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മാ​നേ​ജ്മെ​ന്റ് ​കോ​ഴി​ക്കോ​ട് ​(​ഐ.​ഐ.​എം.​കെ​)​ ​താ​ത്കാ​ലി​ക​മാ​യി​ ​റ​ദ്ദാ​ക്കി.​ ​രാ​ഷ്ട്ര​താ​ത്പ​ര്യ​ങ്ങ​ളെ​ ​മു​ൻ​നി​റു​ത്തി​യാ​ണ് ​ക​രാ​ർ​ ​റ​ദ്ദാ​ക്കി​യ​ത്.​ ​ഇ​ക്കാ​ര്യം​ ​ഐ.​ഐ.​എം​ ​കോ​ഴി​ക്കോ​ട് ​സ​ബാ​ൻ​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യെ​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​അ​റി​യി​ച്ചു.​ ​അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​ധാ​ര​ണാ​പ​ത്രം​ 2023​ ​സെ​പ്തം​ബ​റി​ലാ​ണ് ​ഒ​പ്പി​ട്ട​ത്.​ ​സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​വെ​ബ്സൈ​റ്റു​ക​ളി​ലും​ ​രേ​ഖ​ക​ളി​ലും​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​പേ​ര് ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട​താ​യി​ ​ഡ​യ​റ​ക്ട​ർ​ ​പ്രൊ​ഫ.​ ​ദേ​ഭാ​ഷി​സ് ​ചാ​റ്റ​ർ​ജി​ ​പ​റ​ഞ്ഞു.