തണ്ണിമത്തൻ വിളവെടുപ്പ്

Wednesday 21 May 2025 12:16 AM IST

പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിലെ തണ്ണിമത്തൻ വിളവെടുപ്പ് ഗ്രാപഞ്ചായത്ത് മെമ്പർ വാഴവിള അച്യുതൻ നായർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ജെ.ആരതി, കൃഷി അസിസ്റ്റന്റ് ജി.കെ.വീണ, കെ.മാത്യു മല്ലശേരി, രാജു ജോൺ, മാത്യു മല്ലശേരി, അനിൽ കുമാർ, ജോൺസൺ മല്ലശേരി തുടങ്ങിയവർ പ്രസംഗിച്ചു. കർഷകൻ കെ. മാത്യു മല്ലശേരിയാണ് പരീക്ഷണ അടിസ്ഥാനത്തിൽ തണ്ണിമത്തൻ കൃഷി ഇറക്കിയത്. കിരൺ ഇനത്തിൽപ്പെട്ട പച്ച തണ്ണിമത്തനാണ് കൃഷി ചെയ്തത്. ആദ്യമായാണ് പഞ്ചായത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ തണ്ണിമത്തൻ കൃഷി ചെയ്യുന്നത്.