കുളിർമ ബോധവൽക്കരണം

Wednesday 21 May 2025 12:17 AM IST

തോട്ടപ്പുഴശ്ശേരി : എനർജി മാനേജ്‌മെന്റ് സെന്റർ, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്, കൃഷിഭവൻ, ജി.വി.എസ് സഹകരണത്തോടെ ആറൻമുളയിൽ കുളിർമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആർ.കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ജെസി മാത്യു, ലതാ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. അന്തരീക്ഷ താപനില പ്രതിരോധിക്കൽ, മേൽക്കൂര ശീതികരണ സാങ്കേതിക വിദ്യയുടെ പരിചയപ്പെടുത്തൽ, ഊർജ സംരക്ഷണ മാർഗം, കാലാവസ്ഥ വ്യതിയാനം, കാർഷിക ഭക്ഷ്യ മേഖലകളിലെ ഭീഷണി നേരിടാനുള്ള അതിജീവനമാർഗം തുടങ്ങിയവയാണ് ബോധവൽക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.