അവലോകനം
Wednesday 21 May 2025 12:33 AM IST
റാന്നി : പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി വിഭാവനം ചെയ്ത പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് പ്രമോദ് നാരായണൻ എം എൽ എ. റാന്നി മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ പാവങ്ങളുടെയും ഉന്നതികളുടെയും വികസന പ്രവർത്തനങ്ങൾക്കായി അംബേദ്കർ ഗ്രാമം അംബേദ്കർ സെറ്റിൽമെൻറ് കോർപ്പസ് ഫണ്ടുകൾ എന്നിവ ചെലവഴിച്ച് നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രവർത്തികളുടെ അവലോകന സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഏജൻസികളുടെയും യോഗത്തിലാണ് എം എൽ എ നിർദ്ദേശം നൽകിയത്. അട്ടത്തോട് ഉന്നതിയിൽ രണ്ടു കോടി രൂപയുടെ പ്രവർത്തികൾ ഈ മാസം ആരംഭിക്കും.