സ്മൃതിസംഗമം
Wednesday 21 May 2025 12:40 AM IST
പത്തനംതിട്ട : റാണി അഹല്യാ ബായി ഹോൾക്കറിന്റെ ത്രിശതാബ്ദി ആലോഷങ്ങളുടെ ഭാഗമായി 31ന് വൈകിട്ട് 3.30ന് പത്തനംതിട്ടയിൽ സ്മൃതി സംഗമം സംഘടിപ്പിക്കും. മണ്ഡലം കേന്ദ്രങ്ങളിൽ 27,28 തീയതികളിൽ മഹിളാ സദസ്സുകൾ സംഘടിപ്പിക്കാനും 300 കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടത്താനും തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗം കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ.നായർ ഉദ്ഘാടനം ചെയ്തു. വിജയകുമാർ മണിപ്പുഴ, കെ.കെ.ശശി, വിജയകുമാർ മൈലപ്ര, അഖിൽ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.