ഫൈനൽ വേദി അഹമ്മദാബാദ്

Wednesday 21 May 2025 12:44 AM IST

പ്ളേ ഓഫ് മത്സരങ്ങൾ മുള്ളൻപുരിലും അഹമ്മദാബാദിലും

മുംബയ് : ഇത്തവണത്തെ ഐ.പി.എൽ ഫൈനൽ ജൂൺ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.പ്ലേ ഓഫ് മത്സരങ്ങളുടെ പുതുക്കിയ മത്സരവേദികൾ ഇന്നലെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ചണ്ഡീഗഢിലെ മുള്ളൻപുർ സ്റ്റേഡിയത്തിലും അഹമ്മദാബാദിലുമായാണ് പ്ളേ ഓഫ് മത്സരങ്ങൾ. ആദ്യ ക്വാളിഫയറും എലിമിനേറ്ററുമാണ് മുള്ളൻപുരിൽ നടക്കുന്നത്. രണ്ടാം ക്വാളിഫയർ മുതൽ അഹമ്മദാബാദിലാണ്.

നേരത്തേ പ്ളേഓഫ് മത്സരങ്ങൾ ഹൈദരാബാദിലും കൊൽക്കത്തയിലുമായി നടത്താനാണ് നിശ്ചയിച്ചിരുന്നത്. കാലാവസ്ഥയും സുരക്ഷാ സാഹചര്യങ്ങളും പരിഗണിച്ചാണ് വേദി മാറ്റം. ബെംഗളൂരുവും ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന്റെ വേദിയും മാറ്റിയിട്ടുണ്ട്. ബെംഗളൂരുവിലെ പ്രതികൂലമായ കാലാവസ്ഥ കണക്കിലെടുത്ത് ലക്നൗവിലേക്കാണ് മത്സരം മാറ്റിയത്.

പ്ളേ ഓഫ് ഫിക്സ്ചർ

മേയ് 29 വ്യാഴം

ആദ്യ ക്വാളിഫയർ (മുള്ളൻപുർ)

മേയ് 30 വെള്ളി

എലിമിനേറ്റർ (മുള്ളൻപുർ)

ജൂൺ ഒന്ന് ഞായർ

രണ്ടാം ക്വാളിഫയർ ( അഹമ്മദാബാദ്)

ജൂൺ മൂന്ന് ചൊവ്വ :

ഫൈനൽ ( അഹമ്മദാബാദ്)