കേരളത്തെ പി.ആർ ഏജൻസികൾക്ക് വിറ്റു
Wednesday 21 May 2025 12:45 AM IST
കൊല്ലം: പിണറായി സർക്കാർ കേരളത്തെ പി.ആർ ഏജൻസികൾക്ക് തീറെഴുതിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആരോപിച്ചു.
ആർ.എസ്.പി ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോളയത്തോട് ജംഗ്ഷനിൽ കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. കെ. ബേബിസൺ അദ്ധ്യക്ഷത വഹിച്ചു. സജി ഡി.ആനന്ദ്, അഡ്വ. എ. ഷാനവാസ് ഖാൻ, വിപിനചന്ദ്രൻ, എം. നാസർ, പാലത്തറ രാജീവ്, എൻ. നൗഷാദ്, നാസിമുദ്ദീൻ പള്ളിമുക്ക്, ശ്രീകുമാർ, ആദിക്കാട് മധു, വാളത്തുംഗൽ രാജഗോപാൽ, ജയപ്രകാശ്, എം.എം. സഞ്ജീവ്കുമാർ, ആനന്ദ് ബ്രഹ്മാനന്ദ്, ഡി.എസ്. സുരേഷ്, സുധീർ കിടങ്ങിൽ, അഡ്വ. പ്രേംകുമാർ, മഹേഷ്, പസിൽ ഹാജി, ഉഖൈൽ എന്നിവർ സംസാരിച്ചു.