" പ്രണയാർദ്രം" പുസ്തകപരിചയവും സ്നേഹാദരവും
Wednesday 21 May 2025 12:46 AM IST
ചവറ: അദ്ധ്യാപികയും കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗവുമായ ജാസ്മിൻ മുളമൂട്ടിൽ എഴുതിയ "പ്രണയാർദ്ര" ത്തിന്റെ പുസ്തകപരിചയം കെ.പി.എസ്. ടി.എ ചവറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം പ്രിൻസി റീന തോമസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പി.വത്സ , ഗ്രന്ഥകർത്താവ് ജാസ്മിൻ മുളമൂട്ടിലിനെ ആദരിച്ചു. ഉപജില്ലാ സെക്രട്ടറി റോജാ മാർക്കോസ് പുസ്തകം പരിചയപ്പെടുത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷംല നൗഷാദ്, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സരിത അജിത്ത്, സോഫിയ, താജു മോൾ,സഫീന, മഞ്ജു, ലില്ലി, വിദ്യ,മായ ഭാർഗവൻ, ബുഷ്റ, റഹ്മത്തുൽ നിസ തുടങ്ങിയവർ സംസാരിച്ചു.