പ്രതീക്ഷിച്ച മാറ്റം ഇനിയുണ്ടാകണമെന്നില്ല; ഇന്ന് കൂടിയത് 1,760 രൂപ, സ്വർണവിലയിൽ ആശങ്ക

Wednesday 21 May 2025 11:34 AM IST

തിരുവനന്തപുരം: സ്വർണപ്രേമികളെ ആശങ്കയിലാഴ്‌ത്തി സംസ്ഥാനത്തെ സ്വർണവില. ഇന്ന് വിലയിൽ വൻവർദ്ധനവാണ് സംഭവിച്ചത്. പവന് 1,760 രൂപ ഉയർന്ന് 71,440 രൂപയായി. ഇന്ന് ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ വില 8,930 രൂപയും ഒരു ഗ്രാം 18 കാര​റ്റ് സ്വർണത്തിന്റെ വില 7,360 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പവൻ വില 70,000ൽ താഴെ എത്തുമെന്ന് ഉപഭോക്താക്കൾ കരുതിയിരുന്നു. ഈ പ്രതീക്ഷയാണ് ഇന്ന് തകർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞ് 69,680 രൂപയിലെത്തിയിരുന്നു.

മേയ് 15ന് സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. അന്ന് പവന് 68,880 രൂപയിലേക്കെത്തിയിരുന്നു. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ചില സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ സ്വർണവില പുതുക്കാറുണ്ട്.

സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 111 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 111,000 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം വെളളിയുടെ വില 108 രൂപയായിരുന്നു.

മേയ് മാസത്തെ സ്വർണവില

മേയ് 1 - ഒരു പവൻ സ്വർണത്തിന് 1640 രൂപ കുറഞ്ഞു. വിപണി വില 70,200 രൂപ മേയ് 2 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ മേയ് 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ മേയ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ മേയ് 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 70,200 രൂപ മേയ് 6 - ഒരു പവൻ സ്വർണത്തിന് 2000 രൂപ ഉയർന്നു. വിപണി വില 72,200 രൂപ മേയ് 7 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 72,600 രൂപ മേയ് 8 - ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില 73,040 രൂപ മേയ് 9 - ഒരു പവൻ സ്വർണത്തിന് 920 രൂപ കുറഞ്ഞു. വിപണി വില 72,120 രൂപ മേയ് 10 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 72,360 രൂപ മേയ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,360 രൂപ മേയ് 12 - രു പവൻ സ്വർണത്തിന് 1320 രൂപ കുറഞ്ഞു. വിപണി വില 71,040 രൂപ മേയ് 13 - ഒരു പവൻ സ്വർണത്തിന് 960 രൂപ കുറഞ്ഞു. വിപണി വില 70,120 രൂപ മേയ് 14 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 70,440 രൂപ മേയ് 15 - ഒരു പവൻ സ്വർണത്തിന് 1560 രൂപ കുറഞ്ഞു. വിപണി വില 68,880 രൂപ മേയ് 16 - ഒരു പവൻ സ്വർണത്തിന് 1560 രൂപ ഉയർന്നു. വിപണി വില 68,880 രൂപ മേയ് 17 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,880 രൂപ മേയ് 18 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,880 രൂപ മേയ് 19 - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 70,040 രൂപ

മേയ് 20- ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 69,680 രൂപ

മേയ് 21- ഒരു പവൻ സ്വർണത്തിന് 1,760 രൂപ ഉയർന്നു, വിപണി വില 71,440 രൂപ