കെ.സി.വൈ.എം വിദ്യാഭ്യാസ പദ്ധതി

Thursday 22 May 2025 12:27 AM IST

കൊച്ചി: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ 'കരുതൽ വിദ്യാഭ്യാസ പദ്ധതി' ആറാം ഘട്ടം സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ സി. ടെസ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ പ്രദേശത്തെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കാണ് ബാഗ് അടങ്ങിയ കിറ്റ് നൽകുന്നത്.

കെ.സി.വൈ.എം അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അദ്ധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. ഓച്ചന്തുരുത് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നിരഞ്ജന, കെ.സി.വൈ.എം അതിരൂപത എക്‌സിക്യുട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, വിനോജ് വർഗീസ്, ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, അമല റോസ് കെ.ജെ. തുടങ്ങിയവർ പങ്കെടുത്തു.