ഭാരത് ഗൗരവ് ട്രെയിൻ പദ്ധതി
Thursday 22 May 2025 12:30 AM IST
കൊച്ചി: റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയിൽ കൊല്ലത്തുനിന്ന് ഖജുരാഹോ, ഒർച, സാഞ്ചി, ഗ്വാലിയർ, അജന്ത, പല്ലോറ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേയ്‌ക്ക് യാത്ര സംഘടിപ്പിക്കുന്നു. ജൂൺ 27ന് ആരംഭിച്ച് 13 ദിവസം നീളുന്നതാണ് യാത്ര.
ടൂറിസ്റ്റ് ട്രെയിനിൽ എ.സി, സ്ലീപ്പർ കോച്ചുകളുണ്ട്. ഓരോ കോച്ചിനും ടൂർ മാനേജർ, സെക്യൂരിറ്റി, ഹൗസ് കീപ്പിംഗ് സേവനങ്ങളും ദക്ഷിണേന്ത്യൻ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ് എ.സിക്ക് 60,000വും സെക്കൻഡ് എ.സിക്ക് 56,000വും തേർഡ് എ.സിക്ക് 43,000 രൂപയും വീതമാണ് നിരക്ക്. www.tourtimes.in എന്ന വെബ്‌സൈറ്റിലൂടെയോ 7305858585 ലോ ബുക്ക് ചെയ്യാം.