എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് സ്വീകരണം
Wednesday 21 May 2025 5:15 PM IST
കൊച്ചി: മികച്ച പാർലമെന്റേറിയനുള്ള സൻസദ്‌രത്‌ന അവാർഡ് അഞ്ചാം തവണ ലഭിച്ച ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് ജില്ലാ കമ്മറ്റി സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ജെ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗം അഡ്വ. പി.ജി പ്രസന്നകുമാർ, എ.എസ് ദേവപ്രസാദ്, സിറിയക് റാഫേൽ, കെ.ബി ജബ്ബാർ, ടി.എസ് മുഹമ്മദ്, ഷംസു മാനാത്ത്, പി.ഐ സുനീർ, മിനിമോൾ അഗസ്റ്റിൻ, ആരിഫ മുഹമ്മദ്, കെ.കെ സാലിഹ്, ജിൽ ജിത് ജോജി എന്നിവർ പ്രസംഗിച്ചു.