അങ്കണവാടി കെട്ടിടം തുറന്നു

Thursday 22 May 2025 12:32 AM IST
ഉദയംപേരൂർ പഞ്ചായത്ത് പത്താം വാർഡിൽ നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിക്കുന്നു

ഉദയംപേരൂർ: ഉദയംപേരൂർ പഞ്ചായത്ത് പത്താംവാർഡിൽ ആലുങ്കൽ കുഞ്ഞന്റെയും ഭാര്യ ലക്ഷ്മിക്കുട്ടിയമ്മയുടെയും സ്മരണാർത്ഥം മകൾ സതീദേവിയും സഹോദരന്മാരും സംഭാവനയായി നൽകിയ എട്ട് സെന്റ് സ്ഥലത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അഞ്ചാംനമ്പർ അങ്കണവാടി കെട്ടിടത്തിന്റെയും കുടുംബശ്രീ എ.ഡി.എസ് ഓഫീസിന്റെയും ഉദ്ഘാടനം നടന്നു. അങ്കണവാടി കെട്ടിടത്തിന്റെയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിലിന്റെയും ഉദ്ഘാടനം കെ. ബാബു എം.എൽ.എയും കുടുംബശ്രീ ഓഫീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളിയും നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്.എ. ഗോപി അദ്ധ്യക്ഷനായി.

സ്ഥിരംസമിതി അദ്ധ്യക്ഷരായ സുധ നാരായണൻ, ടി.കെ. ജയചന്ദ്രൻ, മിനി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിജി അനോഷ്, വാർഡ് മെമ്പർ എം.പി. ഷൈമോൻ, സതീദേവി, കരയോഗം വൈസ് പ്രസിഡന്റ് കെ.കെ. സുഭാഷ്, കെ.എൻ. രഘുലാൽ, കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൺ രാധിക വിജയൻ, സജു ശശിധരൻ, അങ്കണവാടി ടീച്ചർ രാധാമണി വിജയൻ എന്നിവർ സംസാരിച്ചു.