സിസ്റ്റർ ലിനി അനുസ്മരണം
Wednesday 21 May 2025 5:58 PM IST
കൊച്ചി: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിപ ബാധിതനെ ശുശ്രൂഷിക്കുന്നതിനിടെ രോഗബാധിതയായി മരിച്ച സിസ്റ്റർ ലിനിയെ കേരള ഗവ. നഴ്‌സസ് അസോസിയേഷൻ, ലിനി പുതുശേരി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ടി.വി.നിഥിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.സി. ശ്രീനി അദ്ധ്യക്ഷനായി. കെ. ജെ. ഷൈൻ, ടി.ആർ. അജിത, ഉണ്ണി ജോസ്, കെ.എസ്. ബിന്ദു , ബേസിൽ പി. എൽദോസ്, കെ. വി. മേരി എന്നിവർ പ്രസംഗിച്ചു. കനിവ് പാലയേറ്റീവ് കെയറിലെ 10 രോഗികൾക്ക് കിറ്റും അർഹരായ നഴ്‌സുമാർക്ക് സാമ്പത്തിക സഹായവും നൽകി.