ഏവിയേഷൻ കോഴ്സുകൾ
Wednesday 21 May 2025 6:04 PM IST
കൊച്ചി: സിയാൽ അക്കാഡമി നടത്തുന്ന കുസാറ്റ് അംഗീകൃത വ്യോമയാന കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ്, എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിംഗിൽ അഡ്വാൻസ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളായ എയർപോർട്ട് പാസഞ്ചർ സർവീസ് മാനേജ്‌മെന്റ്, എയർപോർട്ട് റാംപ് സർവീസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് ജൂൺ 10 വരെ അപേക്ഷിക്കാം. പി.ജി ഡിപ്ലോമ കോഴ്‌സുകൾ ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആറു മാസവും ദൈർഘ്യമുള്ളതാണ്. ഈ കോഴ്‌സിന് ഫിസിക്കൽ ടെസ്റ്റും വിദ്യാർത്ഥികൾ പാസാകണം. ജൂൺ 20നാണ് പ്രവേശന പരീക്ഷ. അപേക്ഷിക്കാൻ: www.ciasl.aero/academy, വിവരങ്ങൾക്ക്; 8848000901.