കെ.എസ്.എം.എ സംസ്ഥാന സമ്മേളനം
Thursday 22 May 2025 12:02 AM IST
കോഴിക്കോട്: കേരള സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ (കെ.എസ്.എം.എ) നാലാമത് സംസ്ഥാന സമ്മേളനം 25,26 തിയതികളിൽ കോഴിക്കോട്ട് നടക്കും. പ്രതിനിധി സമ്മേളനം 25ന് രാവിലെ 10.30ന് ഫറോക്ക് കോളേജ് എ.ആർ.എഫ് 1955 റിവർ ഫോറസ്റ്റ് റിസോർട്ടിൽ അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് അഞ്ചിന് കല്ലായി ഓക്ക് കൺവെൻഷൻ സെന്ററിൽ പൊതു സമ്മേളനം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി മുഖ്യതിഥിയാകും. പ്രകടനം ചാലപ്പുറം കേസരി ജംക്ഷനിൽ നിന്ന് ആരംഭിച്ച് കല്ലായി ഓക്ക് കൺവെൻഷൻ സെന്ററിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ പി.എം മുഹമ്മദ് ഹർഷാദ്, മുജ്മീർ കുന്നത്ത്, മെഹബൂബ്, എം.സി. ശാദുലി, സി. മൊയ്തീൻകോയ, എം. സി ബാവ എന്നിവർ പങ്കെടുത്തു.